sweekranm

കാ​ഞ്ഞിരം: ജാർ​ഖണ്ഡിൽ നടന്ന ദേശീയ ത്രോബോൾ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ ഫർദീൻ മുഹമ്മദ്​, ആൽബിൻ ജെയിംസ്, ആസിഫ് നവാസ്, എം.ആർ വസു​ദേവ്, സംസ്ഥാന തല​ത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ടെന്നി ക്വിറ്റ് മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച ഹരികൃ​ഷ്ണൻ എന്നീ കായിക പ്രതിഭകളെ കായി​ക അദ്ധ്യാപ​കൻ സി.എസ് ഷിജു, സ്‌കൂൾ മാനേ​ജർ എ.കെ മോഹനൻ, സ്‌കൂൾ പ്രിൻസി​പ്പൽ പി.എസ് ലിൻസി, സ്‌കൂൾ പ്ര​ഥ​മ അദ്ധ്യാ​പി​ക പി.ഗീത, വാർഡ് മെമ്പർ സുമേഷ് കുമാർ, പി.ടി.എ പ്രസിഡന്റ്​ ഒ.എസ് അനീഷ് കു​മാർ, മാനേജ്‌മെന്റ് അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ ചേർന്ന് സ്വീകരിച്ചു. ഇല്ലിക്കൽ ജം​ഗ്ഷനിൽ നിന്നും വിളംബരവാഹനത്തിന്റെ അകമ്പടിയോടെ എത്തിയ വിദ്യാർത്ഥികളെയും അദ്ധ്യാപകനെയും കാഞ്ഞിരം ജംഗ്​ഷ​നി​ലാണ് സ്വീകരിച്ചത്. തുടർന്ന് സ്‌കൂളിലെ ഈ വർഷത്തെ കായികമേളക്ക് ഇവർ അഞ്ചുപേരും ചേർന്ന് ദീപശിഖ തെളിയിച്ചു.