nellu

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് ഇക്കുറി സ്വന്തം പാടശേഖരത്ത് വിളഞ്ഞ ഉത്പന്നം വിഭവമാകും. ക്ഷേത്രത്തിന് മുൻവശത്തുള്ള സ്വന്തം പാടശേഖരത്ത് ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തിലാണ് നെൽകൃഷി നടത്തിയത്. കൃത്യമായ പരിചരണവും സംരക്ഷണവും വഴി നൂറുമേനി വിളവാണ് ലഭിച്ചത്. ഒന്നാം ഉത്സവം മുതൽ സമാപനദിവസം വരെയുള്ള അന്നദാനത്തിന് ഈ വർഷം സ്വന്തം മണ്ണിൽ വിളഞ്ഞ മുണ്ടകം നെല്ലിലെ കുത്തരിയാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ക്ഷേത്രം പ്രസിഡന്റ് എം.പി .രാധാകൃഷ്ണൻ നായർ, സെക്രട്ടറി രാഗേഷ്.ടി.നായർ, ട്രഷറർ പി.സി.ശ്രീകാന്ത്, വൈസ് പ്രസിഡന്റ് എം.ഹരിഹരൻ, വനിതാസമാജം പ്രസിഡന്റ് ഷീലാ അനിൽകുമാർ, സെക്രട്ടറി കമലം ഹരിഹരൻ, ട്രഷറർ മായാ രാജേന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ഭാസ്‌കരൻ നായർ, സുശീല ബാബു, സിന്ധു രമേശ്, തങ്കമണി, വത്സല, ഓമനക്കുട്ടൻ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.