
തൃക്കൊടിത്താനം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തൃക്കൊടിത്താനം പഞ്ചായത്തിലെ അവളിടം യുവതി ക്ലബ് അംഗങ്ങൾക്കായി നടത്തുന്ന എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ.രഞ്ജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഞ്ജു ഇ.സന്തോഷ് നേതൃത്വം നൽകി. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് ആന്റണി, ഉഷ രവീന്ദ്രൻ, മറിയമ്മ മാത്യൂ, തൃക്കൊടിത്താനം അവളിടം ക്ലബ്ബ് സെക്രട്ടറി നിഷാ വി.ദേവൻ എന്നിവർ പങ്കെടുത്തു. യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ആഫീസർ ആർ.ശ്രീലേഖ സ്വാഗതവും അവളിടം ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ അനീഷ കണ്ണൻ നന്ദിയും പറഞ്ഞു.