
പാലാ: ജനുവരി 13 മുതൽ 15 വരെ ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിൽ ഹോമിയോപ്പതി വിഭാഗത്തിൽ കോട്ടയം ജില്ലയിൽ നിന്നും ഡോ.ഷാൻസി റെജിയും ഡോ.അനിതയും പങ്കെടുക്കും. കേന്ദ്ര ഗവൺമെന്റ് ആയുഷ് മന്ത്രാലയം ദുബായ് ഇന്ത്യൻ കോൺസലേറ്റ് എന്നിവയുടെ സഹകരണത്തോടെ സയൻസ് ഇന്ത്യാ ഫോറമാണ് രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനവും പ്രദർശനവും സംഘടിപ്പിച്ചിരിക്കുന്നത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ മാറാരോഗങ്ങൾക്ക് ആയുഷിലൂടെ പ്രതിരോധം എന്നാണ് ഇത്തവണത്തെ പ്രമേയം. അന്താരാഷ്ട്ര സെമിനാറിൽ 35 ഓളം രാജ്യങ്ങളിൽ നിന്ന് 1200ലധികം പ്രതിനിധികൾ പങ്കെടുക്കും. സോറിയാസിസ് എന്ന വിഷയത്തിൽ ഡോ.ഷാൻസി റെജിയും സ്ത്രീകളുടെ ഗർഭശയത്തിൽ ഉണ്ടാകുന്ന ദശ വളർച്ച എന്ന വിഷയത്തിൽ ഡോ.അനിതയും പ്രബന്ധം അവതരിപ്പിക്കും.
ദി ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള ഐ.എച്ച്.കെ ജില്ലാ സെക്രട്ടറികൂടിയായ ഡോ.അനിത കുമാരനല്ലൂരിൽ പ്രാക്ടീസ് ചെയ്യുന്നു. പാലാ യൂണിറ്റ് സെക്രട്ടറിയായ ഡോ.ഷാൻസി റെജി മുളയ്ക്കൽ പാലാ പ്രവിത്താനത്ത് പ്രവർത്തിക്കുന്ന അൽഫോൻസ ഹോമിയോ ക്ലിനിക്കിലെ ചീഫ് കൺസൽട്ടന്റും, പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ ആയുഷ് ഡിപ്പാർട്ടുമെന്റിൽ ഹോമിയോ മെഡിക്കൽ ഓഫീസറുമാണ്
ഫേട്ടോ അടിക്കുറിപ്പ്
ഡോ. അനിത (ചുവപ്പ് ഷാൾ)