
വാഴൂർ: ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് കൗമാര കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 84 വിദ്യാർത്ഥികൾക്കുവേണ്ടി സൗഹൃദ സ്റ്റുഡന്റസ് കൺവീനേഴ്‌സ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. സൗഹൃദ പ്രോഗ്രാം ജില്ല കോർഡിനേറ്റർ ജോബി പി.സി. ഉദ്ഘാടനം ചെയ്തു. വിദഗ്ധരായ ഫാക്കൽറ്റിമാർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ അവതരിപ്പിച്ചു. സമാപന പരിപാടി ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.