speech

കോട്ടയം : ഉപഭോക്തൃദിനാചരണവുമായി ബന്ധപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല പ്രസംഗം, ക്വിസ് മത്സരങ്ങൾ നടക്കും. 12 ന് രാവിലെ 10 ന് കോട്ടയം ചിൽഡ്രൻസ് ലൈബ്രറി ഹാളിലാണ് മത്സരങ്ങൾ. 'ഇകോമേഴ്‌സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലത്തിലെ ഉപഭോക്തൃ സംരക്ഷണം' എന്ന വിഷയത്തിലാണ് പ്രസംഗമത്സരം. ഉപഭോക്തൃസംരക്ഷണ നിയമമെന്ന വിഷയത്തിലാണ് ക്വിസ് മത്സരം. മത്സരാർത്ഥികൾ രാവിലെ 9 ന് സ്‌കൂൾ, കോളേജ് മേധാവിയുടെ തിരിച്ചറിയൽ സാക്ഷ്യപത്രവുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 9544868064.