kobpknarayanapilla

കോട്ടയം: കുമാരനല്ലൂർ അരുൺ നിവാസിൽ ( ആണ്ടൂർ പുത്തൻപുര) പി .കെ നാരായണ പിള്ള (84) നിര്യാതനായി . മാന്നാനം സെന്റ് എപ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ മുൻ അദ്ധ്യാപകനാണ്. ഭാര്യ: പരേതയായ പി .എസ് ചന്ദ്രമതിയമ്മ ( മുൻ അദ്ധ്യാപിക ആർപ്പൂക്കര മെഡി. കോളേജ് ഹൈസ്‌കൂൾ) .
മക്കൾ: അർച്ചന. എൻ( ഹെഡ് മിസ്ട്രസ് പരിപ്പ് എച്ച് .എസ്), അരുൺ. എൻ (ഡെ. മാനേജർ, ലബോറട്ടറി , റിനെ മെഡിസിറ്റി , എറണാകുളം). മരുമക്കൾ : മനോജ് ആർ( ജി.എം, ജി ആർ പി ലിമിറ്റഡ്, മുംബൈ) സ്മിത ആർ. മേനോൻ ( ആർ എം ഒ, ജില്ലാഹോമിയോ ഹോസ്പിറ്റൽ , എറണാകുളം).സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.