bala

തിരുവനന്തപുരം: നാലാമത് വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് ത്രിമാന നിർമ്മിതിയുടെ സാദ്ധ്യതകൾ കേരളത്തിന് ഏറ്റവും അനുയോജ്യമായ സങ്കേതമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

കുളക്കട പ്രദീപ് രചിച്ച ത്രിഡി പ്രിന്റിംഗ് - ഭാവിയുടെ മാനുഫാക്ചറിംഗ് സാങ്കേതികവിദ്യ എന്ന പുസ്‌തകം പ്ലാനിംഗ് ബോർഡ് അംഗം രവി മാമന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹരിയാന സർക്കാരിന്റെ ഓഫീസർ ഓൺ ഡ്യൂട്ടി പ്രൊഫ.ഡോ.രാജേന്ദ്രകുമാർ ആനായത്ത് പുസ്‌തകം പരിചയപ്പെടുത്തി. സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, കേരള സർവകലാശാല ബയോടെക്‌നോളജി വിഭാഗം മുൻ തലവൻ പ്രൊഫ.ഡോ.അച്യുത് ശങ്കർ എസ്.നായർ എന്നിവർ സംസാരിച്ചു. ത്രിമാന അച്ചടി കേരളത്തിന്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസ് മാനേജിംഗ് ഡയറക്ടർ വീണാ മാധവൻ നിർവഹിച്ചു. കേരള മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം ഡയറക്ടർ സി.പദ്മകുമാർ, വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ.അനിൽകുമാർ .വി എന്നിവർ സംസാരിച്ചു. കേരള അക്കാഡമി ഫോർ സ്റ്റിൽ എക്‌സലൻസ്,ഫ്യൂച്ചർ സ്‌കൂൾസ്,ഫ്യൂച്ചർ 3 ഡി കൊച്ചി എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്‌.