
കിളിരൂർ: എസ്.എൻ.ഡി.പി കിളിരൂർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് 2ന് സ്‌കൂളിൽ ബോധവത്ക്കരണ ക്ലാസ് നടക്കും. ഗവ. മെന്റൽ ഹെൽത്ത് സെന്റർ കോഴിക്കോട് സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.പി.ടി സന്ദീപ് ക്ലാസ് നയിക്കും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ ഉദ്ഘാടനം ചെയ്യും. എ.കെ മോഹനൻ അടിവാക്കൽ അദ്ധ്യക്ഷത വഹിക്കും. പി.ടി.എ പ്രസിഡന്റ് ഒ.എസ് അനീഷ്, ബ്ലോക്ക് മെമ്പർ എ.എം ബിന്നു, വാർഡ് മെമ്പർ സുമേഷ് കാഞ്ഞിരം എന്നിവർ പങ്കെടുക്കും. പി.എസ് ലിൻസി സ്വാഗതവും പി.ഗീത നന്ദിയും പറയും.