555

കോട്ടയം: വെള്ളുത്തുരുത്തി സർക്കാർ യു.പി സ്‌കൂളിന് പുതിയ വാഹനം. വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15.27 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനം വാങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ജീന ജേക്കബ്, പഞ്ചായത്തംഗങ്ങളായ സുമ മുകുന്ദൻ, പി.കെ മോഹനൻ, എസ്.എസ്.കെ ജില്ലാ കോഡിനേറ്റർ കെ.ജെ പ്രസാദ്, പള്ളം ബി.ഡി.ഒ ബി.ഉത്തമൻ, കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽ കെ.തോമസ്, ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ സജൻ എസ്.നായർ, സ്‌കൂൾ പ്രധാനാദ്ധ്യാപിക പി.എസ് ബിന്ദു മോൾ, പി.ടി.എ പ്രസിഡന്റ് റീനു എം.മണി എന്നിവർ പങ്കെടുത്തു.