
കോട്ടയം: കോട്ടയത്തിന് പുറമേ രണ്ടു ലോക്സഭാ സീറ്റുകൾ കൂടി വേണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസ്- എം സംസ്ഥാന സെക്രട്ടറിയേറ്റ്. മൂന്ന് ലോക്‌സഭാ സീറ്റുകൾ വരെ ലഭിക്കാൻ പാർട്ടിക്ക് യോഗ്യതയുണ്ടെന്ന മറുപടിയാണ് ചെയർമാൻ ജോസ് കെ.മാണി യോഗത്തിൽ നൽകിയത്.
തിരഞ്ഞെടുപ്പിന് മുമ്പ് റബർ വിഷയത്തിൽ പ്രശ്‌ന പരിഹാരം കാണാൻ റബർ താങ്ങു വില 170 രൂപയിൽ നിന്ന് 250 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകും. മന്ത്രി സജി ചെറിയാൻ ക്രൈസ്തവ ബിഷപ്പുമാരെ വിമർശിച്ചതും യോഗത്തിൽ ചർച്ചയായി. പാർട്ടി പറഞ്ഞതു കൊണ്ടാണ് സജി ചെറിയാൻ തിരുത്തിയതെന്നാണ് നേതാക്കൾ അവകാശപ്പെട്ടത്.