monse

പാലാ : സഹകരണ സംഘങ്ങൾ സാമൂഹ്യ മുന്നേറ്റത്തിന് ശക്തിപകരണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. മീനച്ചിൽ താലൂക്ക് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് കോഒാപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാജ്യോതി സ്‌കോളർഷിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഷ്ടപ്പെടുന്ന ആളുകൾക്ക് താങ്ങും തണലും ആകുവാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അദ്ധ്യയന വർഷം സർവീസിൽ നിന്ന് വിരമിച്ച പ്രിൻസിപ്പൽമാരെയും അദ്ധ്യാപകരെയും അദ്ദേഹം ആദരിച്ചു
സൊസൈറ്റിയുടെ പ്രസിഡന്റ് തോമസുകുട്ടി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഡാന്റി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡന്റ് ആയിരുന്ന നെൽസൺ ഡാന്റെയുടെ അനുസ്മരണം സിബി കെ. ജോസ് നടത്തി. ബൈബി തോമസ്, ബൈജു ജേക്കബ്, ജോൺസൺ ചെറുവള്ളി, ജോബി സെബാസ്റ്റ്യൻ, ഡോ. നോയൽ മാത്യൂസ്, സാജു മാന്തോട്ടം, സുനിൽ കെ.എസ് തുടങ്ങിയവർ പ്രസംഗിച്ചു.