കോട്ടയം: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് അപ്പർ കുട്ടനാട് കാർഷിക വികസന സമിതി പത്തിന് കോട്ടയം സപ്ലൈകോ ഓഫീസ് ധർണ നടത്തും.

7000 ത്തോളം കർഷകരിൽ നിന്നായി രണ്ടു ലക്ഷത്തിനു മേൽ കിന്റൽ നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു. 2500 കർഷകർക്കാണ് ഇതുവരെ പണം കിട്ടിയിട്ടുള്ളത്. ബാക്കിയുള്ള ആളുകളുടെ പണം ലഭ്യമായിട്ടില്ല. കൃഷിക്കാർ ഗുരുതരമായ കടക്കണിയിലാണെന്നു മനസിലാക്കി സംഭരിച്ച നെല്ലിന്റെ പണം സർക്കാർ അടിയന്തിരമായി നൽകണമെന്ന് അപ്പർ കുട്ടനാട് കാർഷിക വികസന സമിതി സെക്രട്ടറി എം. കെ ദിലീപ്, കെ.ടി തോമസ്, എം.കെ ഗോപി, ജോസ് മേനോൻകരി എന്നിവർ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. .