വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിന് ഇരയാക്കി കെട്ടിത്തൂക്കിയ പെൺകുട്ടിയുടെ വീട് കേരളാ ഡെമോക്രാറ്റിക് യൂത്ത് ഫോറം (കെ.ഡി.വൈ.എഫ്) സംസ്ഥാന പ്രസിഡന്റ് മൻസൂർ റഹ്മാനിയ സന്ദർശിച്ചു. കേസ് കേന്ദ്ര അന്വേഷണ ഏജൻസിയെ കൊണ്ട് പുനരന്വേഷണം നടത്തി പ്രതിക്ക് തക്ക ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കലാം ചേർത്തല, സംസ്ഥാന സെക്രട്ടറി ലിഷാദ് എം.എസ്, ഉനൈസ്, അജേഷ് രാജേന്ദ്രൻ. ഷിബിൻ ഷാജി, ഷിജി, ജോയ് മാത്യു എന്നിവർ അദ്ദേഹത്തോടൊപ്പം വീട് സന്ദർശിച്ചു.