കോട്ടയം: നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിലെ 111ാമത് ഉത്സവത്തിന്റെ ആറാം ദിനമായ 21ന് നടത്തുന്ന ഇളനീർതീർത്ഥാടനത്തിന്റെ മുന്നോടിയായുള്ള ദാക്ഷായണി ദീപാർപ്പണം 7ന് വൈകുന്നേരം 5ന് തിരുവാതുക്കൽ ശ്രീനാരായണ ധർമ്മ സമിതി ഓഡിറ്റോറിയത്തിൽ നടക്കും. തിരുവാതുക്കൽ ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ദീപം പകർന്ന് കോട്ടയം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പന്റെയും സെക്രട്ടറി സുഷമ മോനപ്പന്റെയും നേതൃത്വത്തിൽ വേദിയിൽ എത്തിക്കും. ഇരുവരും ചേർന്ന് പ്രധാന ദാക്ഷായണീ ദീപത്തിൽ ദീപ പ്രോജ്ജ്വലനം നിർവഹിക്കും. 30 ദാക്ഷായണീ ദീപങ്ങൾ തെളിയിക്കും. യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷതവഹിക്കും. കോട്ടയം യൂണിയൻ കൗൺസിലർ സജീഷ് കുമാർ മണലേൽ മുഖ്യപ്രഭാഷണം നടത്തും. വൈദിക യോഗം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറിയും നാഗമ്പടം മേൽശാന്തിയുമായ രജീഷ് ശാന്തി അനുഗ്രഹപ്രഭാഷണം നടത്തും. വനിതാസംഘം കേന്ദ്ര സമിതി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ശൈലജ രവീന്ദ്രൻ മുഖ്യസന്ദേശം നൽകും. പി.കെ സജ്ജീവ് കുമാർ, എം.എസ് സുമോദ്, ബിന്ദു സന്തോഷ് കുമാർ, ഷീല സതീഷ്, ശ്യാമള വിജയൻ, ശോഭാ ഷിബു, ഷീല മോഹനൻ, ശോഭന രഘുദാസ്, കൊച്ചുമോൾ സജി, സൗമ്യ സലിൽ, എസ്.ദേവരാജൻ, ജയൻ പള്ളിപ്പുറം, സി.ജെ സതീഷ്, എസ്.സനോജ്, ദീപു ആൻഡ്രൂസ്, ബിനോയ് വേളൂർ, ലക്ഷ്മി സുരേഷ്, പി.കൃഷ്ണകുമാർ, ഷാജി മറ്റത്തിൽ എന്നിവർ സന്ദേശം നൽകും. രാജി സുരേഷ്, സുമ സുരേഷ്, ഉഷ മോനിച്ചൻ, മഞ്ജു രജിമോൻ, ലളിതമ്മ രാജേന്ദ്രൻ, ബിന്ദു മനേഷ് എന്നിവർ പങ്കെടുക്കും. കൺവീനർ എം.വി ബിജു സ്വാഗതവും ജോയിന്റ് കൺവീനർ എൻ.ചന്ദ്രശേഖരൻ നന്ദിയും പറയും.