jayasuriyan

വൈക്കം: കേന്ദ്രസർക്കാരിന്റെ വിവിധ ജനക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഉദയനാപുരം പഞ്ചായത്തിലെ ജനസമ്പർക്ക പരിപാടി കാനറാ ബാങ്ക് നാനാടം ശാഖയുടെ നേതൃത്വത്തിൽ നടത്തി. നാനാടം മാർക്കറ്റ് ജംഗ്ഷനിൽ നടത്തിയ സമ്മേളനം റബ്ബർ ബോർഡ് മുൻ വൈസ് ചെയർമാൻ അഡ്വ.എസ്.ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ചീഫ് മാനേജർ കെ.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് അസി.മാനേജർ നിഥിൻ ജോസ്, പഞ്ചായത്ത് മെമ്പർ ശരത്.ടി.പ്രകാശ്, ഡിവിഷൻ മാനേജർ ലിൻസി പംബ്ലാനി, ടി.സുരേന്ദ്രൻ, എം.ഉണ്ണികൃഷ്ണൻ, നവ്യാബാബു, പി.ജി.ബിജുകുമാർ, പി.ഡി.സരസൻ, സുമേഷ് കൊല്ലേരി എന്നിവർ പ്രസംഗിച്ചു.