kuttanad

ച​ങ്ങ​നാശേരി​: കുട്ടനാട്, ച​ങ്ങ​നാശേരി പ്രദേശങ്ങളിലെ നെൽ കാർഷിക മേഖലയ്ക്ക് വേണ്ടി രണ്ടാം കുട്ടനാട് പാക്കേജിൽ പിണറായി സർക്കാർ നൂറുകോടി രൂപ അനുവദിച്ചിരിക്കുന്നത് സ്വാഗതാർഹമെന്ന് കേരള കർഷക യൂണിയൻ (ജേക്കബ്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് നൈനാൻ തോമസ് മുളപ്പാൻമഠം. പദ്ധതി നടപ്പിലാക്കുന്നത് കർഷകരുടെയും പാടശേഖര സമിതികളുടെയും രാഷ്ട്രീയ കക്ഷികളുടെയും കൂട്ടായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കാർഷിക മേഖലയുടെ പുരോഗമനത്തിനായി വിനിയോഗിക്ക​ണം. സ്വാധീനത്തിന്റെ മറവിൽ തല്പരകക്ഷികളുടെ ഇടപെടലുകൾ അവഗണിച്ചില്ലെങ്കിൽ ഒന്നാം കുട്ടനാട് പാക്കേജിന്റെ അവസ്ഥ രണ്ടാം കുട്ടനാട് പാക്കേജിലും ഉണ്ടാകാൻ ഇടയുണ്ട്. ജലസ്രോതസ്സുകളിലെ എക്കലും മാലിന്യങ്ങളും നീക്കം ചെയ്താൽ വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയുകയും, നെൽ കാർഷിക മേഖല നേരിടുന്ന ഗുരുതരമായ മട വീഴ്ച ഇല്ലാതാവുകയും, സുഗമമായി നെൽകൃഷി നടത്തുവാനും സാധിക്കുമെന്ന് നൈനാൻ തോമസ് പറഞ്ഞു.