മുണ്ടക്കയം: ഏന്തയാർ ശ്രീശുഭാനന്ദാശ്രമത്തിന്റെ 36ാമത് വാർഷിക മഹാമഹവും ആനന്ദജീ ഗുരുദേവ തിരുവടികളുടെ ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി ആഘോഷവും 8 മുതൽ 10 വരെ നടക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ, സ്വാമി പ്രജ്ഞാനാനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 8ന് രാവിലെ 10ന് സ്വാമി പ്രജ്ഞാനാനന്ദൻ കൊടിയേറ്റ് നിർവഹിക്കും. ഉച്ചകഴിഞ്ഞ് 2ന് യുവജന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യും. ആർട്സ് ഓഫ് ലീവിങ് അധ്യാപകൻ നിഖിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6ന് സ്വാമി തപസ്യാനന്ദൻ, സ്വാമി ആനന്ദതീർത്ഥർ, സന്യാസിനി പത്മാനന്ദനിയമ്മ എന്നിവർ ആത്മീയപ്രഭാഷണം നടത്തും. രാത്രി 8ന് വഞ്ചിപ്പാട്ട്. 9ന് രാവിലെ 9ന് ബാലജന സമ്മേളനം നടക്കും. വിജയലക്ഷ്മി സനലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ആദിത്യൻ ഉദ്ഘാടനം ചെയ്യും. അരവിന്ദ് രാജ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന കൗമാര സമ്മേളനം പെരിങ്ങിലിപ്പുറം സഞ്ജീവ് ഉദ്ഘാടനം ചെയ്യും. ആദിത്യാ പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് പരുമല മനോജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ ഉദ്ഘാടനം ചെയ്യും. സന്യാസിനി ഗുരുകർമ്മാനന്ദനിയമ്മ വിഷയ അവതരണവും റിട്ട.അദ്ധ്യാപകർ പ്രസീത സുരേഷ് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6ന് ആത്മീയ പ്രഭാഷണവും ഭജൻസും. 10ന് രാവിലെ 9:30ന് ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി വിളംബര രഥവാഹന ഘോഷയാത്ര. 2ന് നടക്കുന്ന പൊതുസമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യകാര്യദർശിനി സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി കെ.ഒ ജയൻ, വാർഡ് മെമ്പർ പി എസ് സജിമോൻ, സന്യാസിനിമാർ, ശാഖാ പ്രസിഡണ്ട് പി.ബി ഉദയൻ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 5:30ന് ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി വിളംബര പ്രകാശയാത്ര.