മുണ്ടക്കയം: മുണ്ടക്കയം സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ ഒന്നാം ക്ലാസിലെ കുട്ടികളുടെ സചിത്ര സംയുക്ത ഡയറി പതിപ്പ് പ്രകാശനം സ്കൂൾ ഹാളിൽ നടന്നു. പി.റ്റി.എ പ്രസിഡന്റ് രജ്ഞിത് കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈലജ പി.എച്ച് പ്രകാശന കർമ്മവും വ്യവസായ സംരംഭകൻ മനോജ്.വി ഡയറി ഏറ്റുവാങ്ങലും നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ സുലോചന സുരേഷ്, വാർഡ് മെമ്പർ ജിനീഷ് മുഹമ്മദ്, അദ്ധ്യാപക പ്രതിനിധി കുഞ്ഞുമോൾ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ലേഖ ജേക്കബ്ബ് സ്വാഗതവും അധ്യാപിക മീന വി എസ് കൃതജ്ഞതവും പറഞ്ഞു. ഏറ്റവും കൂടുതൽ ഡയറിക്കുറിപ്പ് തയ്യാറാക്കിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.