vasavan

കോട്ടയം: മണിമല ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാടനവും ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനവും തിങ്കളാഴ്ച സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. രാവിലെ 11ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി. സൈമൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ജെസ്സി ഷാജൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, എന്നിവർ പങ്കെടുക്കും.