കോട്ടയം: പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ നിർമിച്ച ഭിന്നശേഷി സൗഹൃദ ശൗചാലയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് 426 ചതുരശ്രയടി കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ പഞ്ചായത്തംഗം സിന്ധു മോഹൻ, സ്‌കൂൾ മാനേജർ ഫാ.ജിയോ കണ്ണംകുളം, പ്രധാനാദ്ധ്യാപകൻ ഷിനോജ് ജോസഫ്, പി.ടി.എ പ്രസിഡന്റ് സിജോ മോളോ പറമ്പിൽ എന്നിവർ പങ്കെടുത്തു.