കോട്ടയം: മണർകാട് ദേവീക്ഷേത്രത്തിലെ പാട്ടുകാലം കൂടിച്ച മഹോത്സവത്തിന്റെ ഭാഗമാ​യി 9ന് നടക്കുന്ന ഊരുവലത്ത് എഴുന്നള്ളത്തിന് മണർകാട് വിജയപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാവിലെ 10.30ന് ഉപദേശകസമിതിയുടെയും ദേവസ്വത്തിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് കൂടിക്കാഴ്ച്ചയും ഇറക്കി എഴുന്നള്ളിപ്പും. മേൽശാന്തി പാമ്പാടി സുനിൽശാന്തി മുഖ്യകാർമ്മികത്വം വഹി​ക്കും. ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ ഉണ്ണികൃഷ്ണൻ, ഉപദേശകസമിതി പ്രസി​ഡന്റ് ബിജു കർത്ത, സെക്രട്ടറി രാമചന്ദ്രൻ പല്ലാട്ട്, ജോ​യിന്റ് സെക്രട്ടറി വിജി കുഞ്ഞച്ചൻ, കെ.എസ് ത​ങ്കപ്പൻ, രാജേന്ദ്രൻ നായർ, ച​ന്ദ്രൻ, ദിനേശൻ, സുധീർ, സുധ മോഹന​ച​ന്ദ്രൻ, തു​ള​സി ടി.നായർ,പരമേ​ശ്വ​രൻ, സനൂപ്, രാജു തുടങ്ങിയവർ നേതൃത്വം വഹി​ക്കും.