കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ 111ാമത് ഉത്സവം 16 മുതൽ 23 വരെ നടക്കും. 16ന് രാവിലെ 5ന് നടതുറക്കൽ, 9ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 4ന് കൊടിഘോഷയാത്ര, 5.30ന് പഞ്ചാരിമേളം, വൈകിട്ട് 7നും 7.30നും മദ്ധ്യേ കുമരകം ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി കുമരകം രജീഷ് ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 8ന് കൊടിയേറ്റ് സദ്യ. തിരുവരങ്ങിൽ വൈകിട്ട് 7.30ന് സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ വെബ് സീരിയൽ നടി അശ്വതി മനോഹരൻ നിർവഹിക്കും. യോഗം കൗൺസിലർ ഏ.ജി തങ്കപ്പൻ കലാപ്രതിഭകളെ ആദരിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് പ്രതിഭകളെ ആദരിക്കും. തുടർന്ന് ഡയാലിസിസ് കിറ്റ് വിതരണം, ചികിത്സാ സഹായവിതരണം, പുസ്തക പ്രകാശനം എന്നിവ നടക്കും. ജനറൽ കൺവീനർ എസ്.ദേവരാജൻ സ്വാഗതവും ഉത്സവ കമ്മറ്റി കോഓർഡിനേറ്റർ ജയൻ പള്ളിപ്പുറം നന്ദിയും പറയും. രാത്രി 9ന് ആനന്ദനടനം. 17ന് രാവിലെ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് പടിഞ്ഞാറൻ മേഖല ദേശതാലപ്പൊലി ഘോഷയാത്ര. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഭദ്രദീപപ്രകാശനം നടത്തും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ആദ്യതാലം കൈമാറും. തുടർന്ന് അന്നദാനം. തിരുവരങ്ങിൽ ഉച്ചയ്ക്ക് ഒന്നിന് ഭാഗവതപാരായണം, 5.30ന് പ്രഭാഷണം, 8.45ന് ഗാനമേള.
18ന് രാവിലെ 10.15ന് ഇളനീർ തീർത്ഥാടനവ്രതാരംഭം, ഭാരത് ആശുപത്രി എം.ഡി രേണുക വിശ്വനാഥൻ ജ്യോതി പ്രകാശനം നടത്തും. 12.30ന് ഇത്സവബലിദർശനം, വൈകിട്ട് 5ന് കിഴക്കൻ മേഖല ദേശതാലപ്പൊലി ഘോഷയാത്ര യൂണിയൻ പ്രസിഡന്റ് എം.മധു ഭദ്രദീപപ്രകാശനം നടത്തും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് ആദ്യതാലം കൈമാറും. യോഗം കൗൺസിലർ ഏ.ജി തങ്കപ്പൻ മുഖ്യസന്ദേശം നൽകും. തിരുവരങ്ങിൽ വൈകുന്നേരം 3ന് ഭാഗവതപാരായണം, 4.30ന് പ്രഭാഷണം, 9ന് കരോക്കെ ഗാനമേള. 19ന് 12.30ന് ഉത്സവബലി ദർശനം, വൈകിട്ട് 5ന് തെക്കൻ മേഖല ദേശതാലപ്പൊലിഘോഷയാത്ര ഉദ്ഘാടനവും ഭദ്രദീപപ്രകാശനവും ജില്ലാ കളക്ടർ വി.വിഘ്നേശ്വരി നിർവഹിക്കും. തിരുവരങ്ങിൽ വൈകുന്നേരം 4.30ന് പ്രഭാഷണം, 9ന് ഭക്തിഗാനമേള. 20ന് രാവിലെ 10.15ന് മഹാപ്രസാദമൂട്ട് ഉത്പന്ന സമർപ്പണം, 2ന് മഹാപ്രസാദമൂട്ട് കറിക്കുവെട്ട്, രാധാകൃഷ്ണൻ ഭദ്രദീപപ്രകാശനം നടത്തും. വൈകിട്ട് 5ന് അയ്മനം മേഖല ദേശതാലപ്പൊലിഘോഷയാത്ര, ഡോ.കെ.പി ജയപ്രകാശ് ഭദ്രദീപപ്രകാശനം നടത്തും. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ആദ്യതാലം കൈമാറും. 7ന് സർപ്പബലി. തിരുവരങ്ങിൽ വൈകുന്നേരം 4.30ന് പ്രഭാഷണം, 8.30ന് നാടൻപാട്ട്. 21ന് രാവിലെ 9ന് ഇളനീർ തീർത്ഥാടനം, സമ്മേളന ഉദ്ഘാടനവും ഭദ്രദീപപ്രകാശനവും ജില്ലാ കളക്ടർ വി.വിഘ്നേശ്വരി നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷതവഹിക്കും. വനിതാസംഘം കോട്ടയം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ ആദ്യതാലം കൈമാറും. 9.30ന് ഇളനീർ തീർത്ഥാടനം, 12ന് മഹാപ്രസാദമൂട്ട്, 7ന് ഭഗവതിസേവ. തിരുവരങ്ങിൽ ഉച്ചക്കഴിഞ്ഞ് 2ന് വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷതവഹിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം പ്രൊഫ. ഡോ.സി.ടി അരവിന്ദ് കുമാർ നിർവഹിക്കും. യോഗം കൗൺസിലർ ഏ.ജി തങ്കപ്പൻ മുഖ്യപ്രസംഗം നടത്തും. 8ന് സ്മൃതിലയം ഗാനസന്ധ്യ. 22ന് 12ന് ഉത്സവബലി ദർശനം, വൈകിട്ട് 5ന് വടക്കൻ മേഖല ദേശതാലപ്പൊലിഘോഷയാത്ര.ഭദ്രദീപ പ്രകാശനവും ആദ്യതാലം കൈമാറലും കെ.പി കൃഷ്ണകുമാരി നിർവഹിക്കും. 10.30ന് പള്ളിനായാട്ട്. തിരുവരങ്ങിൽ വൈകുന്നേരം 4.30ന് പ്രഭാഷണം, കലാപരിപാടികൾ, 8.15ന് കരോക്കെ ഗാനമേള. 23ന് രാവിലെ 10ന് കലശാഭിഷേകം, വൈകുന്നേരം 3ന് യാത്രാബലി, ആറാട്ട് പുറപ്പാട്, 5.30ന് താലപ്പൊലിഘോഷയാത്ര, 6ന് ആറാട്ട് വിളക്ക്, 6.30ന് ആറാട്ട്, 7.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, മയൂരനൃത്തം, 8ന് ആറാട്ട് സദ്യ, 10.30ന് കൊടിയിറക്ക്, 9ന് ഗാനമേള.