theft

വാഴൂർ: പുളിക്കൽകവലയിലെ രണ്ടുകടകളിൽ മോഷണം. അക്ഷയകേന്ദ്രത്തിലും ദേശീയപാതയോരത്തെ മെഡിക്കൽ സ്‌റ്റോറിലുമാണ് വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ മോഷണം നടന്നത്. മെഡിക്കൽ സ്‌റ്റോറിന്റെ ഷട്ടറിന്റെ താഴ് തകർത്ത് അകത്തുകയറി മോഷ്ടാവ് മേശവലിപ്പിൽ നിന്നും 700 രൂപ മോഷ്ടിച്ചു. അക്ഷയ കേന്ദ്രത്തിന്റെ പുറത്തെ ഇരുമ്പ് ഗ്രില്ലിന്റെ താഴ് തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഉള്ളിലെ ഷട്ടറിന്റെ രണ്ട് പൂട്ടുകളും തകർത്ത ശേഷമാണ് കടയ്ക്കുള്ളിൽ കയറിയത്. എന്നാൽ പണമോ സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും നിന്നും മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.