പാലാ: നിർദ്ധന വൃക്കരോഗികൾക്ക് പീറ്റർ ഫൗണ്ടേഷന്റെ നേതൃത്തിൽ അരുണാപുരം മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ സൗജന്യ ഡയലിസിസിന് അവസരമൊരുക്കി. ഫൗണ്ടേഷൻ ചെയർമാൻ ഷിബു പീറ്റർ വെട്ടുകല്ലേൽ (യു. എസ്. എ), പാലാ മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ വെട്ടുകല്ലേൽ, ബിജു ജോർജ് കാരിയാവിൽ (യു. എസ്. എ) എന്നിവരുടെ നേതൃത്വത്തിൽ മുപ്പതു ലക്ഷം രൂപാ ചിലവിൽ നാലു ഡയലിസിസ് മെഷീനുകൾ മരിയൻ ആശുപത്രിക്ക് സംഭാവന നൽകികൊണ്ടുള്ള പദ്ധതിയാണിത്. അർഹതപെട്ടവർ 8921505985 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ഷേർലി ജോസ്, പി. ആർ.ഒ സിസ്റ്റർ ബെൻസി, ഡോ. അലക്‌സ് മാണി എന്നിവർ പറഞ്ഞു.