കോട്ടയം: പുതിയ പാസ്പോർട്ട് സേവാകേന്ദ്രം 12ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കൂടുതൽ സൗകര്യങ്ങളോടെ അത്യാധുനിക പാസ്പോർട്ട് സേവാകേന്ദ്രമാണ് കോട്ടയം ടി.ബി റോഡിൽ ടി.ബിക്ക് എതിർവശത്തായി ഒലീവ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ഓഫീസ് പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. പാർക്കിംഗ് സൗകര്യവും പുതിയ ഓഫീസിന്റെ പ്രത്യേകതയാണ്.