
കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി ജില്ലാ വനിതാശിശുവികസന ഓഫീസ് ജില്ലാതലത്തിൽ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്ററെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. 22 നും 45 നും ഇടയിൽ പ്രായമുള്ള ജില്ലയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. മാസം 17,000 രൂപ ഓണറേറിയം ലഭിക്കും. വിമൻസ് സ്റ്റഡീസ്, ജെൻഡർ സ്റ്റഡിസ്, സോഷ്യൽ വർക്ക്,സൈക്കോളജി, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷ അയക്കേണ്ടത് : ജില്ലാ വനിതാശിശുവികസന ഓഫീസർ, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കളക്ടറേറ്റ്, പി.ഒ. കോട്ടയം . അവസാനതീയതി : 12. ഫോൺ: 04812961272.