
ചങ്ങനാശേരി : താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യവസായ നിക്ഷേപക സംഗമം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ ബീനാ ജോബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി ലൗലി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ ജോബ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ് അജിമോൻ എന്നിവർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ മാത്യൂസ് ജോർജ് സ്വാഗതവും, നഗരസഭ വ്യവസായ വികസന ഓഫീസർ പി.ഐ അഭിലാഷ് വർമ്മ നന്ദിയും പറഞ്ഞു. സമ്മേളനശേഷം ചങ്ങനാശേരി താലൂക്ക് പരിധിയിലുള്ള വിവിധ വ്യവസായ പദ്ധതികൾ നിക്ഷേപകർ അവതരിപ്പിച്ചു.