
ചങ്ങനാശേരി : ചങ്ങനാശേരി ക്ലബിന്റെ രജത ജൂബിലി ആഘോഷവും, ഭവനരഹിതരായ ആറുപേർക്ക് വീട് വച്ച് നൽകിയതിന്റെ താക്കോൽ ദാനവും പുതിയ ക്ലബ് മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു. രജതജൂബിലി സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ശീതീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പിയും , സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എയും, ജീവകാരുണ്യപ്രവർത്തനങ്ങൾ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനും ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റെ ചാൾസ് പാലാത്ര അദ്ധ്യക്ഷത വഹിച്ചു.