brc

ച​ങ്ങ​നാശേരി: ബി.ആർ.സിയും സമഗ്രശിക്ഷ കേരളയും ചേർന്ന് ദിവ്യാംഗന കുട്ടികൾക്കായുള്ള ചങ്ങാതിക്കൂട്ടം ന​ടത്തി. ഗൃ​ഹാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് പുതുവത്സര ആ​ഘോ​ഷവും ന​ടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനപ്പൊതി വിതര​ണവും മധുരം പങ്കുവയ്ക്കലും ചങ്ങാതികൂട്ടത്തിന്റെ മോടികൂട്ടി. കുറിച്ചി പഞ്ചാ​യത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്​തു. മെമ്പർ ബി.ആർ മഞ്ജീഷി​ന്റെ അ​ദ്ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. അദ്ധ്യാപകരായ അംബരീഷ്, ബിന്ദു കെ.നായർ,ആൻസി അഗ​സ്റ്റിൻ, ഷീജ മോൾ, രശ്മി ഭാസ്​കർ അഞ്ചു ധനീഷ് എന്നി​വർ പ​ങ്കെ​ടുത്തു.