കോട്ടയം: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷന്റെ സംസ്ഥാന പ്രതിനിധി കൺവൻഷൻ (കെ.ഐ.എഫ്.ഇ.യു.എ) ഇന്ന് ചങ്ങനാശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 9.45ന് സംസ്ഥാന പ്രസിഡന്റ് എബ്രഹാം തങ്കച്ചൻ പതാക ഉയർത്തും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കെ.ഐ.എഫ്.ഇ.യു.എ സംസ്ഥാന പ്രസിഡന്റ് എബ്രഹാം തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ മുഖ്യാതിഥിയാകും. മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ ജോബി, കൗൺസിലർ പ്രിയാ രാജേഷ് എന്നിവർ പങ്കെടുക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി ഉണ്ണി അനുശോചനം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ദേവരാജൻ പ്രമേയാവതരണം നടത്തും. സംസ്ഥാന സെക്രട്ടറി ജിജോ ജോസ് തൃശ്ശൂർ വാർഷിക റിപ്പോർട്ടും സംസ്ഥാന ട്രഷറർ കെ.രാധാകൃഷ്ണൻ കണക്കും അവതരിപ്പിക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി മനോഹരൻ പ്രമേയം അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി ജിജോ ജോസ് ചർച്ചയ്ക്ക് മറുപടി പറയും. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി അബൂബക്കർ ഭാവി പ്രവർത്തനരൂപരേഖ അവതരിപ്പിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ സി.ജി അജികുമാർ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് സജേഷ് കുമാർ നന്ദിയും പറയും.