
ചങ്ങനാശേരി : നഗരത്തിലും സമീപ പ്രദേശങ്ങളും ഇന്ന് മുതൽ ക്യാമറ നിരീക്ഷണത്തിലാകും. നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള സർവൈലൻസ് ക്യാമറകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ ബീന ജോബി, അഡീഷണൽ എസ്.പി വി.സുഗതൻ, ഡിവൈ.എസ്.പി എ.കെ.വിശ്വനാഥൻ, എം.എസ് തിരുമേനി, പി.ആർ രഞ്ചിതകുമാർ, ബെന്നി ജോസഫ് എന്നിവർ പങ്കെടുക്കും.
തുക എം.എൽ.എ ഫണ്ടിൽ നിന്ന്
അനുവദിച്ചത് : 50 ലക്ഷം രൂപ
സ്ഥാപിച്ചത് : 56 ക്യാമറകൾ