ഇളങ്ങുളം: ധർമ്മശാസ്താക്ഷേത്രത്തിൽ ആലങ്ങാട്ടുസംഘത്തിന്റെ പാനകപൂജയും അന്നദാനവും നാളെ വൈകിട്ട് നടക്കും. യോഗം പെരിയോൻ എ.കെ.വിജയകുമാർ നയിക്കുന്ന രഥഘോഷയാത്ര ആറിന് ക്ഷേത്രത്തിലെത്തും. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ എന്നീ മൂർത്തികൾക്ക് പീഠമൊരുക്കി, അയ്യപ്പഗോളകയും പ്രതിഷ്ഠിച്ചാണ് പാനകപൂജ. തുടർന്ന് പാനകനിവേദ്യം, പഞ്ചാമൃതം അന്നദാനം.

നാളെ രാവിലെ ഏഴിന് രാമപുരം പിഷാരുകോവിൽ ക്ഷേത്രത്തിൽ നിന്നാണ് രഥഘോഷയാത്ര പുറപ്പെടുന്നത്. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വരക്ഷേത്രം, പയപ്പാർ ശാസ്താക്ഷേത്രം, ചിറക്കരക്കാവ് ക്ഷേത്രം, പോണാട്ട് ഭഗവതിക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, ഇടയാറ്റ് ബാലഗണപതിക്ഷേത്രം, മീനച്ചിൽ വടക്കേക്കാവ് ഭഗവതിക്ഷേത്രം, പൂവരണി മഹാദേവക്ഷേത്രം, പൈക ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5.30ന് എലിക്കുളം ഭഗവതിക്ഷേത്രത്തിലെ സ്വീകരണത്തിന് ശേഷമാണ് ഇളങ്ങുളത്ത് എത്തുന്നത്.

ബുധനാഴ്ച രാവിലെ ഏഴിന് പനമറ്റം ഭഗവതിക്ഷേത്രം, തുടർന്ന് വെളിയന്നൂർ ശാസ്താക്ഷേത്രം, ഇളങ്ങുളം മുത്താരമ്മൻകോവിൽ, പൊൻകുന്നം പുതിയകാവ്, മണക്കാട്ട് ഭദ്രാക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചേനപ്പാടി മഹാലക്ഷ്മി കാണിക്കമണ്ഡപം, ചേനപ്പാടി ശാസ്താക്ഷേത്രം, പരുന്തന്മല ശ്രീദേവി കാണിക്കമണ്ഡപം, പരുന്തന്മല അയ്യപ്പസേവാസമാജം, വിഴിക്കിത്തോട് വർണവ സൊസൈറ്റി ശാഖ, എരുമേലി പേട്ട അമ്പലം എന്നിവിടങ്ങളിൽ സ്വീകരണം.