
കൊച്ചി: വൈക്കം കൊതവറ കൊച്ചുപറമ്പിൽ കുടുംബാംഗം ആർപ്പൂക്കര വലിയവീട്ടിൽ പരേതനായ ജോസഫ് മാത്യുവിന്റെ മകൻ അഡ്വ. കെ. അനിൽ ജോസഫ് കൊച്ചുപറമ്പിൽ (58, കേരള ഹൈക്കോടതി) നിര്യാതനായി. ഭാര്യ: ഡോ. റീമ കുര്യാക്കോസ് ചെറായിൽ, കോതമംഗലം ( സെന്റ് തെരേസാസ് കോളജ്, എറണാകുളം). മകൾ : നികിറ്റാ അനിൽ. ആർപ്പൂക്കര വലിയവീട്ടിൽ കുടുംബാംഗം പരേതയായ തെയ്യാമ്മയാണ് മാതാവ്. മൃതദേഹം ഇന്ന് വൈകുന്നേരം നാലു മുതൽ 4.30 വരെ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്‌സ് ഗോൾഡൻ ജൂബിലി ചേംബർ കോംപ്ലക്‌സിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് രാത്രി ഏഴിന് ആർപ്പൂക്കരയിലെ ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 10.30 ന് ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിൽ.