
ഇത്തിത്താനം: മലകുന്നം കണ്ണന്തറ തോമസ് ഐസക്കിന്റെ (ടോമിച്ചൻ) ഭാര്യയും കണ്ണന്തറ കുടുംബയോഗം വനിതാവേദി മാത്തു ഇത്താക്ക് കുടുംബശാഖാ ചെയർപേഴ്‌സണുമായ ജോളി തോമസ് (60) നിര്യാതയായി. കാവാലം പള്ളിച്ചിറ കുടുംബാംഗമാണ്. ചങ്ങനാശേരി ക്ലൂണി സ്‌കൂൾ മുൻ അദ്ധ്യാപികയായിരുന്നു. മക്കൾ: ടിനു തോമസ് (ന്യൂസിലാൻഡ്), റ്റിജോ തോമസ് (യു.കെ). മരുമക്കൾ: ജിതിൻ ജോൺ മുക്കാട്ട് കാവുങ്കൽ തൃക്കൊടിത്താനം, റിൻസി തോമസ് ചാലുമാട്ട് റാന്നി. സംസ്‌കാരം നാളെ രാവിലെ 10.30ന് പൊടിപ്പാറ തിരുക്കുടുംബ ദൈവാലയ സെമിത്തേരി കുടുംബ കല്ലറയിൽ.