കോട്ടയം: അക്ഷരനഗരിക്ക് മഴവില്ലഴക് തീർത്ത അന്താരാഷ്ട്ര ചലചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. നാലുദിന രാത്രങ്ങൾ സിനിമാ അസ്വാദകർക്ക് സമ്മാനിച്ച നാലാമത് മഴവില്ല് അന്തരാഷ്ട്ര ചലചിത്രമേള സമാപിക്കുമ്പോൾ, സിനിമാ ലോകത്ത് സ്ത്രീ സാന്നിദ്ധ്യം വീണ്ടും ഊട്ടിഉറപ്പിക്കുകയാണ്. കോട്ടയത്തെ വനിതാ കൂട്ടായ്മയായ മഴവില്ല് ഫിലിം സൊസൈറ്റി, ഫെഡറേഷൻ ഓഫ് ഫിലിം സൊ സൈറ്റീസ് ഓഫ് ഇന്ത്യ എന്നിവരാണ് സംഘാടകർ. സംസ്കാരിക വകുപ്പ്, കേരള സംസ്ഥാന യുവജക്ഷേമ ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് അനശ്വര തീയറ്ററിൽ മേള സംഘടിപ്പിച്ചത്.
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്വുമായി മഴവില്ല് നാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച പാലസ്തീൻ ചിത്രമായ 200 മീറ്റർസ് ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇന്നലെ മലയാള ചിത്രങ്ങളായ ദായം, ഷെഹറാസാദ്, ലോക സിനിമ വിഭാഗത്തിലുള്ള ക്യാപ്പർനോം, അനാട്ടമി ഓഫ് എ ഫോൾ എന്നിവയാണ് ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചത്.
ഇന്നത്തെ ചിത്രങ്ങൾ,
പത്മശ്രീ ഗുരുകലാമണ്ഡലം ക്ഷേമാവതി, മൊഴിയഴക് (ഡോക്യമെന്ററി) – 9.30 എ.എം, വൈറൽ സെബി(മലയാളം) 11.30 എ.എം (മലയാളം) 2.30 പി.എം, ദി ഡിസൈപിൾ(ഇന്ത്യൻ സിനിമ) – 6 പി.എം, ബ്ലോണ്ടി (ലോസ്റ്റ് ഹീറോയിൻസ്) 8.30 പി.എം.