പാലാ: ആരോഗ്യപരിപാലനത്തിനും വ്യായാമത്തിനും മുന്തിയ പരിഗണന നൽകുകയെന്ന ഉദ്ദേശത്തോടെ ഓപ്പൺ ജിം സ്ഥാപിക്കുന്നതിനായി ജോസ്.കെ.മാണി എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 10 ലക്ഷം രൂപ പാലാ നഗരസഭയ്ക്ക് അനുവദിച്ചു.

നഗരസഭാ അദ്ധ്യക്ഷ ജോസിൻ ബിനോയും കൗൺസിലർമാരും എം.പിക്ക് നൽകിയ നിവേദനം തുടർന്നാണ് തുക അനുവദിച്ചത്.

നഗരസഭാ കൗൺസിൽ അംഗീകരിച്ച് തുടർനടപടികൾ സ്വീകരിച്ച് ജിംനേഷ്യം ഉടൻ നടപ്പിൽവരുത്തുമെന്ന് ചെയർപേഴ്‌സൺ ജോസിൻ ബിനോ പറഞ്ഞു. നഗരസഭാ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർ ആന്റോ പടിഞ്ഞാറേക്കര, ബിജു പാലൂപടവൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

ഫോട്ടോ അടിക്കുറിപ്പ്:

പാലാ നഗരസഭയിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നതിനായി നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോയുടെ നേതൃത്വത്തിൽ ജോസ് കെ. മാണി എം.പിയ്ക്ക് നിവേദനം നൽകുന്നു.