വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടുമന ഗോവിന്ദൻ നമ്പൂതിരി കൊടിയേറ്റി. തന്ത്രിമാരായ മോനാട്ടുമന കൃഷ്ണൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി, പ്രസാദ് ഭട്ടതിരി, മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തത് എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര ഭാരാവാഹികളായ എം.വി.രാധാകൃഷ്ണൻ നായർ, ഉത്തമൻ കണ്ണന്തറ, കെ.പി.ജിനീഷ് കുമാർ, ശിവൻകുട്ടി ചെമ്പകശ്ശേരിൽ, ജയകുമാർ കക്കനാട്ട്, മനോജ് കൊയിലേഴത്ത്, എ.ജി.ഉല്ലാസൻ ആലപ്പുറത്ത്, പി.സി.ശ്രീകാന്ത് എന്നിവർ നേതൃത്വം നല്കി. 13ന് ആറട്ടോടെ ഉത്സവം സമാപിക്കും. ഇന്ന് രാവിലെ 7.30ന് പാരായണം 8.45ന് നവകം, ശ്രീഭൂതബലി, 1ന് അന്നദാനം, വൈകിട് 6.45ന് തിരുവാതിര, 7.45ന് കുറത്തിയാട്ടം