വെള്ളൂർ: റിപ്പബ്ലിക്ദിനാഘോഷത്തോടനുബന്ധിച്ച് വെള്ളൂർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരവും പ്രസംഗമത്സരവും നടക്കും. 20ന് ഉച്ചക്കഴിഞ്ഞ് 2ന് പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വെള്ളൂർ പബ്ലിക് ലൈബ്രറി ഹാളിൽ ചിത്രരചന മത്സരം നടക്കും. മൂന്നിന് യു.പി.വിഭാഗം കുട്ടികൾക്കായി ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം, ഭാരതത്തിന്റെ ഭരണഘടന പ്രത്യേകതകൾ എന്നിവയിലും, ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി നമ്മുടെ വിദ്യാഭ്യാസപ്രശ്നങ്ങളും സാദ്ധ്യതകളും, നമ്മടെ സാമൂഹ്യ പ്രശ്നങ്ങൾ എന്നിവയിലും ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് പത്ര ചാനൽ മാദ്ധ്യമങ്ങളുടെ പ്രവർത്തനങ്ങളും സ്വാധീനവും, നമ്മുടെ നിയമങ്ങളും നിയമലംഘനങ്ങളും എന്നീ വിഷയങ്ങളിലും മത്സരം നടക്കും. പ്രസംഗമത്സരത്തിന് ഒരു വിഷയം തിരഞ്ഞെടുത്ത് പഠിക്കുകയും മത്സര സമയത്തിന് അരമണിക്കൂർ മുൻപേ വിഷയം അറിയിക്കേണ്ടതുമാണ്. മത്സരസമയം 5 മിനിട്ടാണ്. വിശദവിവരങ്ങൾ വെള്ളൂർ പ്രദേശത്തെ സ്‌കൂളിൽ നിന്നും ലഭിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ പബ്ലിക ലൈബ്രറി ഹാളിൽ നടത്തുന്ന റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യും. ഫോൺ:7356674266.