മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സിന്‍റെ 52 മത് ബാച്ച് "ഒരുക്കം 2024" 13നും 14നും ഓൺലൈനായി നടക്കും. കോഴ്സിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി നിർവഹിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശാഖാ മുഖാന്തരവും യൂണിയനിൽ നേരിട്ടും പേര് രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. പി.ജീരാജ്, കൺവീനർ പി.വി ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു