
കോട്ടയം: ജോയിന്റ് ഫോറം ഓഫ് യൂണിയൻ ബാങ്ക് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ 25 ന് യൂണിയൻ ബാങ്ക് ജീവനക്കാർ ദേശവ്യാപമായി പണിമുടക്കും. ഇതിന് മുന്നോടിയായി 10ന് രാവിലെ 10ന് കോട്ടയം റീജിയണിന് കീഴിലുള്ള ജീവനക്കാർ ശാസ്ത്രി റോഡിലുള്ള യൂണിയൻ ബാങ്ക് ശാഖയ്ക്ക് മുന്നിൽ ഏകദിന പങ്കാളിത്ത ധർണ നടത്തും. ക്‌ളറിക്കൽ തസ്തികയിലുള്ള മുഴുവൻ ഒഴിവുകളും സ്ഥിരമായി നികത്തുക, സബ്ബ് സ്റ്റാഫ് ഒഴിവുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കരാർ ലംഘനങ്ങൾ അവസാനിപ്പിക്കുക എന്നീ പ്രധാനപ്പെട്ട പതിനഞ്ചിന ആവശ്യങ്ങളുന്നയിച്ചാണ് സമരം. കേരള ലോയേഴ്‌സ് യൂണിയൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.