emergency

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകൾ വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ മരുന്നുകളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് നിർവഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു, കെ.എസ്.എസ്.എസ് കോ-ഓർഡിനേറ്റർ മേരി ഫിലിപ്പ്, സിബിആർ സന്നദ്ധ പ്രവർത്തക ഷിജി ബെന്നി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.