ആനിക്കാട്: പള്ളിക്കത്തോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻനാശം. വീടുകൾ തകർന്നും റബർമരങ്ങളടക്കം കടപുഴകിവീണും ഒടിഞ്ഞുവീണുമാണ് നഷ്ടങ്ങളേറെയും. കൃഷിയിടങ്ങൾ നശിച്ചു.പലയിടത്തും വൈദ്യുതി നിലച്ചു. മരം വീണ് ഇളമ്പള്ളി താഴത്തുവീട്ടിൽ ചെന്താമരാക്ഷന്റെ വീട് തകർന്നു. മറ്റ് പല വീടുകൾക്കും ഭാഗികമായ നാശം സംഭവിച്ചു.