ഇടമറ്റം: പുത്തൻ ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 13 മുതൽ 15 വരെ ആഘോഷിക്കും.
13ന് രാവിലെ 6ന് ഗണപതിഹോമം, വൈകിട്ട് 6.30ന് ഭജന, സന്ധ്യാമേളം, 7ന് കളമെഴുത്തുപാട്ട്, 7.15ന് നാമസങ്കീർത്തനം.
14ന് രാവിലെ 6ന് ഗണപതിഹോമം, വൈകിട്ട് 6.30ന് സന്ധ്യാമേളം, കളമെഴുത്ത്പാട്ട്, 7ന് തിരുവാതിര, 7.30ന് ഇടമറ്റം അമ്പാടി ബാലഗോകുലത്തിന്റെ നൃത്തസന്ധ്യ. 15ന് മകരവിളക്കു ദിവസം രാവിലെ 5.30ന് നെയ്യഭിഷേകം, 6ന് ഗണപതിഹോമം, 7ന് പുരാണ പാരായണം,10ന് ശ്രീബലി എഴുന്നള്ളത്ത്, പഞ്ചാരിമേളം, 12ന് നവകാഭിഷേകം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.30ന് ദീപക്കാഴ്ച, 9ന് പിന്നണി ഗായകൻ സന്നിധാനന്ദൻ നയിക്കുന്ന കൊച്ചിൻ നവദർശന്റെ ഗാനമേള, 11.30ന് പള്ളിനായാട്ട്, നായാട്ടു വിളി, 12ന് എതിരേൽപ്പ്, കളംപാട്ട്.