പാലാ: സെന്റ് ജോസഫ് എൻജിനീയറിംഗ് കോളേജിൽ ആറുദിനം നീണ്ടുനിൽക്കുന്ന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് തുടക്കമായി. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ സമിതിയുടെ പഠനപരിശീലന അക്കാദമി സ്‌പോൺസർ ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം ടി.സി.എസ് ഇംപാക്ട് മെന്റർ റോബിൻ ടോമി നിർവഹിച്ചു.
കോളേജ് മാനേജർ ഫാ.മാത്യു കോരംകുഴ അദ്ധ്യക്ഷത വഹിച്ചു.
13 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിവിധ കമ്പനികളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും. ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഇന്നവേഷൻ ഹബ്ബായ 'കേരള ടെക്‌നോളജി ഇന്നവേഷൻ സോൺ' എഫ്ഡിപിയുടെ ഭാഗമായി സന്ദർശിക്കും. എഫ് ഡി പി ക്ക് പ്രിൻസിപ്പൽ ഡോ. വി.പി ദേവസ്യ, വൈസ് പ്രിൻസിപ്പൽ ഡോ. മധു കുമാർ എസ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ ജോബി പി.പി., എഫ്.ഡി.പി കോഡിനേറ്റർ പ്രൊഫ.സർജു എസ് എന്നിവർ നേതൃത്വം നൽകി
ഫോട്ടോ അടിക്കുറിപ്പ്
പാലാ സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം റോബിൻ ടോമി ഉദ്ഘാടനം ചെയ്യുന്നു.