മുക്കൂട്ടുതറ: തലയിടത്തടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിനും 67ാമത് പ്രതിഷ്ഠാ പെരുന്നാളിനും കൊടിയേറി. വികാരി ഫാ.ഗീവർഗീസ് പണിക്കശ്ശേരി കൊടിയേറ്റ് നിർവഹിച്ചു. 12ന് വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരം, 6.45ന് ഗാനശുശ്രൂഷ, 7ന് വചനശുശ്രൂഷ ഫാ.സാംസൺ എം.സൈമൺ കാമികത്വം വഹിക്കും. 8.30ന് ആശിർവാദം, 13ന് പതിവ് ചടങ്ങുകൾക്ക് പുറമേ വൈകിട്ട് 7ന് വചനശുശ്രൂഷ ഫാ. ലിജിൻ തോമസ് കാർമികത്വം വഹിക്കും. 8.30ന് ആശിർവാദം. 14ന് രാവിലെ 7ന് പ്രഭാത നമസ്‌കാരം, 8ന് വി.കുർബാന, 5.30ന് ഇടകടത്തി കുരിശടിയിൽ സന്ധ്യാനമസ്‌കാരവും ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. 6ന് റാസ, ആകാശദീപകാഴ്ച സ്‌നേഹവിരുന്ന്. സമാപനദിവസമായ 15ന് രാവിലെ 7ന് പ്രഭാതനമസ്‌കാരം, 8ന് വി.മൂന്നിൻമേൽകുർബാന,ദശാംശ സമർപ്പണം, ആശിർവാദം, നേർച്ച വിളമ്പ് എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.