
വൈക്കം: ചെമ്മനത്തുകര 1173ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി കൊടിയേറ്റി. മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി പ്രസാദ് ഭട്ടതിരി, പൊന്നുവള്ളിഇല്ലത്ത് കൃഷ്ണൻ മൂത്തത് എന്നിവരും കാർമ്മികരായിരുന്നു. ക്ഷേത്രഭാരവാഹികളായ രക്ഷാധികാരി എം.വി.രാധാകൃഷ്ണൻനായർ, പ്രസിഡന്റ് ഉത്തമൻ കണ്ണംതറ, സെക്രട്ടറി കെ.പി.ജിനീഷ്‌കുമാർ, ട്രഷറർ ശിവൻകുട്ടി, വൈസ് പ്രസിഡന്റ് ജയകുമാർ, മനോജ് കൊയിലേഴത്ത്, എ.ജി.ഉല്ലാസൻ, പി.സി.ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.