
കോട്ടയം: ജില്ലാ കാർഷിക വികസനകർഷകക്ഷേമവകുപ്പിന്റെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതിക് കൃഷി പദ്ധതിയുടെ ഭാഗമായി കിസാൻമേള സംഘടിപ്പിച്ചു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.വി. അനിത പദ്ധതി വിശദീകരിച്ചു. കർഷകരുടെ വിവിധ ഉത്പന്നങ്ങളും നടീൽവസ്തുക്കളും പ്രദർശിപ്പിക്കും. സെമിനാറുകൾ, ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും.