
പാലാ: കയ്യാലയ്ക്കകത്ത് ഡോ. ജോസഫ് ചാണ്ടി (ചാണ്ടിച്ചൻ -82) യു.കെയിൽ ഡർഹാമിലെ പീറ്റർലീയിൽ നിര്യാതനായി. 58 വർഷമായി ഇംഗ്ലണ്ടിൽ ഡോക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: അൽഫോൻസ (തൃശൂർ ചാണ്ടി കുടുംബാംഗം). മക്കൾ: ജോ, പോൾ, ലിയാൻ. മരുമക്കൾ: ക്ലയർ, കരോലിൻ, ഫിലിപ്പ്. എല്ലാവരും ഇംഗ്ലണ്ടിൽ സ്ഥിരതാമസമാണ്. സംസ്‌കാരം 12ന് പീറ്റർലീയിലുള്ള ഔർ ലേഡി ഓഫ് ദി റോസറി റോമൻ കത്തോലിക് പള്ളിയിൽ 12 മണിക്ക് നടക്കും.