
മുണ്ടക്കയം: മുണ്ടക്കയത്തെയും പരിസരപ്രദേശങ്ങളിലെയും പതിനായിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിനായി ജനകീയ സമരസമിതി രൂപീകരിച്ചു.
മുണ്ടക്കയം ബി.എസ്.എം പയനിയർ കോളേജിൽ വെച്ച് ചേർന്ന സമരസമിതി രൂപീകരണ യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ സംസാരിച്ചു. പി.പി ജോഷി, ജലാലുദ്ദീൻ കെ.കെ, സിജു കൈതമറ്റം, ഇ.എ കോശി, അനിയൻ വി.സി, വി.പി കൊച്ചുമോൻ എന്നിവർ രക്ഷാധികാരികളായും രാജീവ് പുഞ്ചവയൽ ചെയർമാനായും ബെന്നി ദേവസ്യ കൺവീനറായും 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.